സിആർഐ സമർപ്പിത സംഗമം
- Kothamangalam Diocese
- Nov 15, 2022
- 1 min read
Updated: Nov 18, 2022

മൂവാറ്റുപുഴ: സിആർഐ കോതമംഗലം യൂണിറ്റ് സമർപ്പിത സംഗമം നടത്തി. മൂവാറ്റുപുഴ നെസ്റ്റിൽ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ സംഗമം ഉദ്ഘാടനം ചെയ്തു. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സിഎംഐ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ബിജു കൂട്ടപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സമർപ്പിത ജീവിതത്തിന്റെ ധന്യത സംബന്ധിച്ച് ഫാ.റോയി കണ്ണൻഞ്ചിറ ക്ലാസ്സ് നയിച്ചു. കോതമംഗലം രൂപത വികാരി ജനറാൾ
മോൺ. ഫ്രാൻസിസ് കീരംപാറ, എംഎസ്ജെ മദർ ജനറൽ സിസ്റ്റർ ഫിലോമി സിആർഐ യൂണിറ്റ് പ്രിസിഡൻ്റ് ഫാ. റിനോജ് വട്ടക്കാനായിൽ, സെക്രട്ടറി സിസ്റ്റർ ഗ്ലോറി എന്നിവർ പ്രസംഗിച്ചു. വ്യത്യസ്ത സന്യാസ സമൂഹങ്ങളിലെ വിവിധ പ്രേഷിത രംഗങ്ങളിൽ മികവുറ്റ ശുശ്രൂഷകൾ ചെയ്യുന്ന സമർപ്പിതരെ യോഗത്തിൽ ആദരിച്ചു.
ഓരോ സന്യാസ സമൂഹത്തിന്റെയും വ്യത്യസ്തത, വിവിധ ശുശ്രൂഷകൾ, പ്രേഷിത രംഗങ്ങൾ ഇവ വ്യക്തമാക്കുന്ന ലഘു വീഡിയോ പ്രദർശനം ഇതോടനുബന്ധിച്ച് നടത്തി. റീത്ത് വ്യത്യാസങ്ങൾക്കതീമായി എല്ലാ സമർപ്പിതരും ഉൾപ്പെടുന്ന സിആർഐ സമർപ്പിത സംഗമത്തിൽ വിവിധ സന്യാസ, സന്യാസിനീ സമൂഹങ്ങളിൽ നിന്നായി 500ലധികം സമർപ്പിതർ പങ്കെടുത്തു.
Comments