ലഹരി എന്ന മഹാവിപത്തിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ രൂപതയിലെ വിവിധ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ചു.കോതമംഗലം രൂപത യൂത്ത് കൗൺസിൽ ജനറൽ കോഡിനേറ്റർ ശ്രീ.ഷൈജു ഇഞ്ചക്കൽ നയിച്ച സന്ദേശയാത്ര
ഇടുക്കി എംപി ശ്രീ.ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. രൂപതാ വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കീരംപാറ കോതമംഗലത്ത് മുഖ്യ പ്രഭാഷണം നടത്തി. ലഹരി വിരുദ്ധ പ്രഭാഷണം,
തെരുവ് നാടകം, ലഹരി വിരുദ്ധ തീം സോംങ് എന്നിവ ഉൾപ്പെടെ കോതമംഗലം നിന്ന് ആരംഭിച്ച് ഊന്നുകൽ, പൈങ്ങോട്ടൂർ ,കരിമണ്ണൂർ മുതലക്കോടം ,തൊടുപുഴ വാഴക്കുളം എന്നീ കേന്ദ്രങ്ങളിൽ കൂടി സഞ്ചരിച്ച് മൂവാറ്റുപുഴയിൽ സമാപിച്ചു.
കോതമംഗലം രൂപത സിഞ്ചെല്ലൂസ്
മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ,കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ്
അഡ്വ.ബിജു പറയനിലം,ഗ്ലോബൽ ജനറൽ സെക്രട്ടറി
രാജീവ് കൊച്ചുപറമ്പിൽ,യൂത്ത് കൗൺസിൽ ഗ്ലോബൽ കോഡിനേറ്റർ
ജോയിസ് മേരി ആന്റണി, കോതമംഗലം ഫൊറോന പ്രസിഡന്റ്
സണ്ണി കടൂതാഴെ,മദ്യവിരുദ്ധ സമിതി രൂപതാ പ്രസിഡന്റ്
ജെയിംസ് കോറമ്പേൽ, യൂത്ത് കൗൺസിൽ രാഷ്ട്രീയകാര്യ സമിതി കോർഡിനേറ്റർ കെവിൻ അറക്കൽ,കെസിവൈഎം സംസ്ഥാന സെക്രട്ടറി അനു ഫ്രാൻസിസ് , കെസിവൈഎം രൂപതാ പ്രസിഡന്റ്
പോൾ സേവിയർ എന്നിവർ വിവിധ സ്ഥലങ്ങളിൽ സന്ദേശം നൽകി.
കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ.തോമസ് ചെറുപറമ്പിൽ,രൂപത പ്രസിഡന്റ് ജോസ് പുതിയേടം , ജനറൽ സെക്രട്ടറി ജോൺ മുണ്ടങ്കാവിൽ ,ട്രഷറർ
ജോയി പോൾ പീച്ചാട്ട് , കോർഡിനേറ്റർമാരായ സിറിൽ അത്തിക്കൽ, അബി കാഞ്ഞിരപ്പാറ,അഡ്വ.ജോർജ് ജോസ് വെട്ടിക്കുഴ, അരുൺ ജോസഫ്, ഷിനോ ജിൽസൺ, പോൾ മാളിയേക്കൽ, ബേബിച്ചൻ നിധീരിക്കൽ, ജോർജ് കുരിയാക്കോസ് , ജോർജ് മങ്ങാട്ട് ,ജോർജുകുട്ടി പൂണേലിൽ , ജോർജ് മങ്ങാട്ട് , ജോൺസൺ പീച്ചാട്ട്, റോജോ വി ജെ, തോമസ് മലേക്കുടി , പയസ് തെക്കേക്കുന്നേൽ , ജിജി പുളിക്കൽ എന്നിവർ നേതൃത്വം നൽകി
Comentarios