Rooted in the ancient Syro-Malabar tradition of Kerala, called to serve with love, wisdom, and unwavering devotion to the Gospel of Christ.
The revered prelates and shepherds guiding the Eparchy of Kothamangalam and the Syro-Malabar Catholic Church.
Liturgical Bible Readings - 08 Nov 2026
വാഗ്ദാനം ചെയ്ത ദേശം.
മോശയെ ധൈര്യപ്പെടുത്തുന്നു1കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ ഫറവോയോട് എന്തു ചെയ്യുമെന്നു നീ ഉടനെ കാണും. ശക്തമായ കരത്താല്‍ നിര്‍ബന്ധിതനായി അവന് അവരെ വിട്ടയയ്ക്കും. അവരെ പുറന്തള്ളാതിരിക്കാന്‍ വയ്യാത്ത നില അവനു വന്നുകൂടും. 2അവിടുന്നു തുടര്‍ന്നു: ഞാന്‍ കര്‍ത്താവാണ്. 3അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും സര്‍വശക്തനായ ദൈവമായി ഞാന്‍ പ്രത്യക്ഷപ്പെട്ടു; എന്നാല്‍ കര്‍ത്താവ് എന്ന നാമത്താല്‍ ഞാന്‍ എന്നെ അവര്‍ക്കു വെളിപ്പെടുത്തിയില്ല. 4എങ്കിലും അവര്‍ പരദേശികളായിപ്പാര്‍ത്തിരുന്ന കാനാന്‍ ദേശം അവര്‍ക്കു നല്‍കുമെന്ന് അവരുമായി ഞാന്‍ ഉടമ്പടി ചെയ്തിരുന്നു. 5ഈജിപ്തുകാര്‍ അടിമകളാക്കിയിരിക്കുന്ന ഇസ്രായേല്‍ മക്കളുടെ ദീനരോദനം ഞാന്‍ കേട്ടു. എന്റെ ഉടമ്പടി ഞാന്‍ ഓര്‍മിക്കുകയും ചെയ്തു. 6ആകയാല്‍, ഇസ്രായേല്‍ മക്കളോടു പറയുക: ഞാന്‍ കര്‍ത്താവാണ്. ഈജിപ്തുകാര്‍ ചുമത്തിയ ഭാരം നീക്കി നിങ്ങളെ ഞാന്‍ മോചിപ്പിക്കും. നിങ്ങളുടെ അടിമത്തത്തില്‍ നിന്നു നിങ്ങളെ സ്വതന്ത്രരാക്കും. കൈയുയര്‍ത്തി അവരെ കഠിനമായി ശിക്ഷിച്ച്, നിങ്ങളെ വീണ്ടെടുക്കും. 7ഞാന്‍ നിങ്ങളെ എന്റെ ജനമായി സ്വീകരിക്കും; നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യും. ഈജിപ്തുകാരുടെ ദാസ്യത്തില്‍ നിന്ന് നിങ്ങളെ മോചിപ്പിച്ച ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും. 8അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്ത ദേശത്തേക്കു നിങ്ങളെ ഞാന്‍ നയിക്കും; അതു നിങ്ങള്‍ക്ക് അവകാശമായിത്തരുകയും ചെയ്യും.
എന്റെ അവകാശം കര്‍ത്താവില്‍.
കര്‍ത്താവിന്റെ ദാസന് - 21തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേള്‍ക്കുവിന്‍: ഗര്ഭത്തില്ത്തന്നെ എന്നെ കര്‍ത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു. 2എന്റെ നാവിനെ അവിടുന്ന് മൂര്‍ച്ചയുള്ള വാളുപോലെയാക്കി. തന്റെ കൈയുടെ നിഴലില്‍ അവിടുന്ന് എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്ത്രമാക്കി, തന്റെ ആവനാഴിയില്‍ അവിടുന്ന് ഒളിച്ചുവച്ചു. 3ഇസ്രായേലേ, നീ എന്റെ ദാസനാണ്, നിന്നില്‍ ഞാന്‍ മഹത്വം പ്രാപിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്തു. 4ഞാന്‍ പറഞ്ഞു: ഞാന്‍ വ്യര്‍ഥമായി അധ്വാനിച്ചു; എന്റെ ശക്തി വ്യര്‍ഥമായും നിഷ്ഫലമായും ചെലവഴിച്ചു. എങ്കിലും എന്റെ അവകാശം കര്‍ത്താവിലും പ്രതിഫലം ദൈവത്തിലുമാണ്. 5യാക്കോബിനെ തിരികെക്കൊണ്ടുവരാനും ഇസ്രായേലിനെ തന്റെ അടുക്കല്‍ ഒന്നിച്ചു ചേര്‍ക്കാനും ഗര്‍ഭത്തില്‍വച്ചുതന്നെ എന്നെ തന്റെ ദാസനായി രൂപപ്പെടുത്തിയ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, കര്‍ത്താവ് എന്നെ ആദരിക്കുകയും എന്റെ ദൈവം എനിക്കു ശക്തി ആവുകയും ചെയ്തിരിക്കുന്നു. 6അവിടുന്ന് അരുളിച്ചെയ്യുന്നു: യാക്കോബിന്റെ ഗോത്രങ്ങളെ ഉയര്‍ത്താനും ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്നവരെ ഉദ്ധരിക്കാനും നീ എന്റെ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‍കും. 7ഏറ്റവും വെറുക്കപ്പെട്ടവനും ജനതകളാല്‍ നിന്ദിതനും ഭരണാധികാരികളുടെ ദാസനുമായവനോട് ഇസ്രായേലിന്റെ പരിശുദ്ധനും വിമോചകനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെ തിരഞ്ഞെടുത്ത ഇസ്രായേലിന്റെ പരിശുദ്ധനും വിശ്വസ്തനുമായ കര്‍ത്താവു നിമിത്തം രാജാക്കന്മാര് നിന്നെ കാണുമ്പോള്‍ എഴുന്നേല്ക്കുകയും പ്രഭുക്കന്മാര് നിന്റെ മുന്പില് സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യും.
സ്വര്‍ഗത്തില്‍ ഒരുക്കിയിരിക്കുന്ന അക്ഷയമായ അവകാശം.
സജീവമായ പ്രത്യാശ3നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. 4അവിടുന്നു തന്റെ കാരുണ്യാതിരേകത്താല്‍ യേശുക്രിസ്തുവിന്റെ, മരിച്ചവരില്‍ നിന്നുള്ള ഉത്ഥാനംവഴി സജീവമായ പ്രത്യാശയിലേക്കും നിങ്ങള്‍ക്കായി സ്വര്‍ഗത്തില്‍ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. 5അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്തിയാല് വിശ്വാസംവഴി നിങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുന്നു. 6അല്പകാലത്തേക്കു വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍. 7കാരണം, അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത് യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും.
പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഉപവിഷ്ടരാകുന്ന ശ്ലീഹന്മാര്.
23യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്കരമാണ്. 24വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. 25ശിഷ്യന്മാര് ഇതുകേട്ട് വിസ്മയഭരിതരായി അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപെടാന്‍ ആര്‍ക്കു സാധിക്കും? 26യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാല്‍, ദൈവത്തിന് എല്ലാം സാധ്യമാണ്. 27അപ്പോള്‍ പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക? 28യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന് തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍, എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും. 29എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന് നിത്യജീവന് അവകാശമാക്കുകയും ചെയ്യും. 30എന്നാല്‍, മുമ്പന്മാര് പലരും പിമ്പന്മാരും പിമ്പന്മാര് മുമ്പന്മാരുമാകും.
The promised land
Chapter 61The LORD answered Moses: Now you will see what I will do to Pharaoh. For by a strong hand, he will let them go; by a strong hand, he will drive them from his land.
Confirmation of the Promise to the Ancestors.2Then God spoke to Moses, and said to him: I am the LORD. 3As God the Almighty I appeared to Abraham, Isaac, and Jacob, but by my name, LORD, I did not make myself known to them. 4I also established my covenant with them, to give them the land of Canaan, the land in which they were residing as aliens. 5Now that I have heard the groaning of the Israelites, whom the Egyptians have reduced to slavery, I am mindful of my covenant. 6Therefore, say to the Israelites: I am the LORD. I will free you from the burdens of the Egyptians and will deliver you from their slavery. I will redeem you by my outstretched arm and with mighty acts of judgment. 7I will take you as my own people, and I will be your God; and you will know that I, the LORD, am your God who has freed you from the burdens of the Egyptians 8and I will bring you into the land which I swore to give to Abraham, Isaac, and Jacob. I will give it to you as your own possession—I, the LORD!
My inheritance is in the Lord
B. Expiation of Sin, Spiritual Liberation of Israel Chapter 49 The Servant of the Lord1Hear me, coastlands, listen, distant peoples. Before birth the LORD called me, from my mother’s womb he gave me my name. 2He made my mouth like a sharp-edged sword, concealed me, shielded by his hand. He made me a sharpened arrow, in his quiver he hid me. 3He said to me, You are my servant, in you, Israel, I show my glory. 4Though I thought I had toiled in vain, for nothing and for naught spent my strength, Yet my right is with the LORD, my recompense is with my God. 5For now the LORD has spoken who formed me as his servant from the womb, That Jacob may be brought back to him and Israel gathered to him; I am honored in the sight of the LORD, and my God is now my strength! 6It is too little, he says, for you to be my servant, to raise up the tribes of Jacob, and restore the survivors of Israel; I will make you a light to the nations, that my salvation may reach to the ends of the earth. 7Thus says the LORD, the redeemer, the Holy One of Israel, To the one despised, abhorred by the nations, the slave of rulers: When kings see you, they shall stand up, and princes shall bow down Because of the LORD who is faithful, the Holy One of Israel who has chosen you.
Apostles sitting on twelve thrones
23Then Jesus said to his disciples, “Amen, I say to you, it will be hard for one who is rich to enter the kingdom of heaven. 24Again I say to you, it is easier for a camel to pass through the eye of a needle than for one who is rich to enter the kingdom of God.” 25When the disciples heard this, they were greatly astonished and said, “Who then can be saved?” 26Jesus looked at them and said, “For human beings this is impossible, but for God all things are possible.” 27Then Peter said to him in reply, “We have given up everything and followed you. What will there be for us?” 28Jesus said to them, “Amen, I say to you that you who have followed me, in the new age, when the Son of Man is seated on his throne of glory, will yourselves sit on twelve thrones, judging the twelve tribes of Israel. 29And everyone who has given up houses or brothers or sisters or father or mother or children or lands for the sake of my name will receive a hundred times more, and will inherit eternal life. 30But many who are first will be last, and the last will be first.
Join us in praying for and wishing our priests on their special day.
View all monthly bulletins of the Eparchy of Kothamangalam, Daivarajyam to keep updated about the activities and pastoral guidance of the Eparchy.
Stay connected with faith stories, events, and announcements.
1. ESA ക്കെതിരെ പരാതി അയക്കാൻ ചുവടെ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://carlotv.in/complaint/2. ഓപ്പൺ ആയ ലിങ്കിൽ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, അഡ്രസ് തുടങ്ങ...
Search for your parish, Mass timings, and priest contacts.
Search by name, location, forane, or Mass timings across all 120+ parishes
Watch Holy Mass live and explore our faith media.
Departments working in harmony for our community.
Diocesan social service societies, health services, labor movements, and family care initiatives of the Eparchy of Kothamangalam.
Faith Formation in the Eparchy
Reaching the marginalised through healthcare, welfare, and community development.
Fostering lay participation in the spiritual and pastoral life of the church.
Our priests remember all submitted intentions during the Holy Qurbana each day.
Your generous contribution sustains the spiritual, educational, and charitable works of the Eparchy of Kothamangalam.
Secure payment · FCRA Compliant · 80G Tax Deductible
Social Media Platforms of Eparchy of Kothamangalam | Carlo TV
Follow, Like, Share and Subscribe for Updates
Daily news updates, feast celebrations, live stream notices, and official diocesan announcements.
Follow daily scripture posters, feast day priest wishes, youth activities, and faith stories.
Watch Holy Mass, Eucharistic Adorations, Catholic Cafe programmes, novenas and live streams.
Real-time updates, press releases, circular notifications and official episcopal statements.
Receive daily readings, prayer intentions, feast posters, and urgent news right on WhatsApp.
Join our official WhatsApp group for interactive community updates and spiritual fellowship.